രാമനവമി; ബംഗാളിൽ സംഘർഷം, കാമ്പസില്‍ ആഘോഷത്തിന് അനുമതി നിഷേധിച്ച് ജാദവ്പൂര്‍ സര്‍വകലാശാല

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ സ്‌ഫോടനം. ശക്തിപുര്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.രജി നഗര്‍ മേഖലയില്‍ കല്ലേറുണ്ടായതായി ബി.ജെ.പി. ആരോപിച്ചു. ശക്തിപുര്‍ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആളുകള്‍ അവരുടെ മേല്‍ക്കൂരയില്‍നിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ രാമനവമി ആഘോഷിക്കാന്‍ ആര്‍എസ്എസ് അനുഭാവമുള്ള എബിവിപിക്ക് നല്‍കിയ അനുമതി ബുധനാഴ്ച പിന്‍വലിച്ചു. ഇടത് പിന്തുണയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് പുതിയ തീരുമാനം എത്തിയത്.

നേരത്തെ, ഗേറ്റ് 3 ന് സമീപം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ രാമനവമി ആഘോഷിക്കാന്‍ സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇത്തരമൊരു പരിപാടി കാമ്പസിലെ സമാധാനത്തിനും സൗഹാര്‍ദത്തിനും വിള്ളലുണ്ടാക്കുമെന്ന് വിവിധ വിദ്യാര്‍ത്ഥികളുടെ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതായി രജിസ്ട്രാര്‍ സ്‌നേഹമഞ്ജു ബസു നോട്ടീസില്‍ പറഞ്ഞു. തുടര്‍ന്നാണ് നോ ഒബ്ജക്ഷന്‍ പിന്‍വലിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു.

Permission denied for Ram Navami celebration in Jadavpur University campus

More Stories from this section

family-dental
witywide