പിഎച്ച്ഡി വേണ്ട, ‘ഒൺലി ഫാൻസ്’ അക്കൗണ്ടിൽ നിന്ന് കോടികൾ ഉണ്ടാക്കി, അക്കാദമിക രംഗം ഉപേക്ഷിച്ച് അമേരിക്കൻ യുവതി

ന്യൂയോർക്ക്: അക്കാദമിക രം​ഗം ഉപേക്ഷിച്ച് ഒൺലി ഫാൻസ് രം​ഗത്തേക്ക് എത്തിയ പ്രൊഫസർ നേടിയത് കോടികൾ. അഡൾട്ട് കണ്ടന്റ് ക്രിയേറ്ററാകാൻ പിഎച്ച്ഡി പഠനം സാറ ദാർ ഉപേക്ഷിക്കുകയായിരുന്നു. അക്കാദമിക ജീവിതശൈലിയോട് പൊരുത്തപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ഒൺലി ഫാൻസ് രം​ഗത്തേക്ക് തിരിഞ്ഞതും കോടികൾ സമ്പാദിച്ചതെന്ന് സാറ പറഞ്ഞു. അടുത്തിടെ യൂടൂബിൽ പങ്കുവെച്ച വീഡിയോയിലാണ് അമേരിക്കയിലെ ടെക്‌സസിൽനിന്നുള്ള യൂട്യൂബറും മോഡലുമാണ് സാറ ഇക്കാര്യം വിശദീകരിച്ചത്.

പുതിയ മേഖലയിൽ നിന്ന് താൻ ഇതുവരെ ഒരു മില്യൺ ഡോളർ (ഏതാണ്ട് 8.5 കോടി രൂപ) സമ്പാദിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. ഒൺലി ഫാൻസ് മോഡലാകാനുള്ള തന്റെ തീരുമാനത്തെ ചൂതാട്ടമെന്നും പിഎച്ച്ഡി പഠനം ഉപേക്ഷിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടായിരുന്നുവെന്നും വീഡിയോയിൽ സാറ സമ്മതിച്ചു. അഡൾട്ട് കണ്ടന്റ് ക്രിയേഷൻ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിത്തന്നുവെന്നും അവർ പറഞ്ഞു.

പിഎച്ച്ഡി പഠിക്കുന്നതിനിടയിലാണ് ഓൺലി ഫാൻസ് കണ്ടൻറ് സൃഷ്ടിക്കാൻ തുടങ്ങിയെന്ന് അവർ വീഡിയോയിൽ വിശദീകരിച്ചു. ഇതിലൂടെ ലഭിച്ച പണം കുടുംബത്തിന്റെ വായ്പ അടയ്ക്കാനും കാർ വാങ്ങാനും ഉപയോഗിച്ചുവെന്നും സാറ പറയുന്നു. വിദ്യാർത്ഥി വായ്പ ഒഴിവാക്കിയെന്നും സ്വന്തമായി ഒരു വീട് വാങ്ങാൻ ഒരുങ്ങുകയാണെന്നുമാണ് അവർ വ്യക്തമാക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ത്രീകൾ എന്ന വിഷയത്തിലായിരുന്നു സാറയുടെ പിഎച്ച്ഡി.

PHD Student turns only fans star

More Stories from this section

family-dental
witywide