ടൊവിനോയ്‌ക്കൊപ്പം ചിത്രം; സുനില്‍ കുമാറിനെ മത്സരിക്കാന്‍ അനുവദിക്കരുത്; ജില്ലാ കളക്ടർക്ക് ബിജെപിയുടെ പരാതി

തൃശൂർ∙ നടനും തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറുമായ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം സുനിൽ കുമാർ ദുരുപയോഗം ചെയ്തെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്ററായ അഡ്വ. രവികുമാര്‍ ഉപ്പത്താണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്യുകയായിരുന്നു.

ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide