
ലണ്ടൻ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും 2013ലെ നൊബേൽ സമ്മാന ജേതാവുമായ പീറ്റർ ഹിഗ്സ് അന്തരിച്ചു. പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന ആശയം അവതരിപ്പിച്ച ശാസ്ത്രജ്ഞനായ ഹിഗ്സിന് 94 വയസ്സുണ്ടായിരുന്നു. പിന്നീട് ഇത് ഹിഗ്സ് ബോസോൺ എന്നറിയപ്പെട്ടു.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു. ഹിഗ്സ് ബോസോൺ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.
ഹിഗ്സിന്റെ സിദ്ധാന്തം മറ്റു ശാസ്ത്രജ്ഞരും തെളിയിച്ചതിനെ തുടർന്നായിരുന്നു നൊബേൽ അംഗീകാരം. പരേതയായ ജോഡിയാണ് ഭാര്യ. മക്കൾ: ക്രിസ്, ജോണി.
Tags:















