
തിരുവനന്തപുരം: മാസപ്പടി കേസില്‍ തട്ടിപ്പിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. ഇത് സി.പി.എമ്മിലെ പിണറായി യുഗത്തിന്റെ അന്ത്യമാണെന്നും ന്യായീകരിക്കാന്‍ ആരും എത്താത്തത് അതിന്റെ തെളിവാണെന്നുമായിരുന്നു കെ സുധാകരന്റെ വിമര്‍ശനം.
അതേസമയം, മാസപ്പടി വിഷയം വീണ്ടും പുകയുകയാണ്. മാസപ്പടി സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസില്‍ എക്‌സാലോജികിന് കര്‍ണാകട ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കമ്പനി ഡയറക്ടറും മുഖ്യമന്ത്രിയുമായ വീണ നല്‍കിയ ഹര്‍ജി തള്ളുകയും എസ്.എഫ്.ഒ അന്വേഷണം തുടരാമെന്ന് ഉത്തരവിടുകയുമായിരുന്നു.
അന്വേഷണം സംബന്ധിച്ച ചോദ്യത്തിന് വീണയുടെ കമ്പനിയെപ്പറ്റിയുള്ള കാര്യങ്ങള്‍ അവര് നോക്കിക്കോളും എന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനടക്കം കഴിഞ്ഞ ദിവസം പ്രതികരിച്ചത്
സി.പി.എമ്മും, ബി.ജെ.പിയും കേരളത്തില്‍ പരസ്പര ധാരണയില്‍ മുന്നോട്ട് പോകുന്നു. എന്നാല്‍ ജനപിന്തുണ കോണ്‍ഗ്രസിനാണെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.