പി. ജെ. ഫിലിപ്പ് ഡാലസിൽ അന്തരിച്ചു

ഡാലസ് ∙ വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാലസിൽ അന്തരിച്ചു . പരേതൻ. ഡാലസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ഭാര്യ: ഡെയ്സി ഫിലിപ്പ്. മക്കൾ: ഷൈനി – ജോസ് ഡാനിയേൽ, ഫിന്നി ഫിലിപ്പ് – ബിൻസി. ജിറ്റ – ബെൻ ജോൺ. കൊച്ചുമക്കൾ: ഹന്ന, ജെയ്സൺ, നോഹ, ഏരൺ, ഈഥൻ, നോറ.

കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജിലും, ബാംഗ്ലൂർ ബെറിയൻ ബൈബിൾ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചർച്ച് ഓൺ ദി റോക്ക് ( COTR ) കോളജിൻ്റെ സ്ഥാപക പ്രസിഡൻ്റ് യിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിൻ്റെ ഇളയ സഹോദരനായിരുന്നു.

ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഡാലസ് ഗ്രീൻവിൽ അവന്യൂവിലുള്ള റെസ്റ്റ് ലാൻഡ് ( 13005 Greenville Avenue, Dallas, TX 75243) സെമിത്തേരിയിൽ സംസ്കാരം നടക്കും. ഇരു ദിവസങ്ങളിലെയും ശുശ്രൂഷകൾ തത്സമയം www.provisiontv.in – ലഭ്യമാണ്.

More Stories from this section

family-dental
witywide