കുർബാനക്കിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പള്ളിയിലെ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി അഡ്വക്കേറ്റ് പോൾ ജോസഫിന്റെ മകൻ നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മിലൻ ഇടവകയിലെ അൾത്താര ബാലകനായിരുന്നു. ഞായറാഴ്ച രാവിലെ കുർബാനക്കിടെ മിലൻ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മിലന്റെ വായിൽ നിന്ന് നുരയും പതയും വന്നു. പള്ളിയിലുണ്ടായിരുന്നവരെല്ലാം കൂടി മിലനെ ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Plus one student collapses and dies during holy mass in kottayam