വയനാട്ടിൽ രാഹുലിന് കടുത്ത എതിരാളിയോ? മോദിയുടെ വസതിയിൽ ബിജെപി യോഗം; ഷായും നദ്ദയും എത്തി, അഞ്ചാം പട്ടിക ഉടൻ

ദില്ലി: ബി ജെ പിയുടെ അ‍ഞ്ചാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാത്രിയോടെ പുറത്തുവന്നേക്കും. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബി ജെ പിയുടെ ഉന്നതതല യോഗം ചേരുകയാണ്. മോദിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉത്തർപ്രദേശ് , ബിഹാർ സീറ്റുകളിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്. ഇതിനൊപ്പം തന്നെ കേരളത്തിലെ ബാക്കിയുള്ള സീറ്റുകളിലെ പ്രഖ്യാപനവും ഇന്നുണ്ടായേക്കും. പുറത്തുവരുന്ന വിവരമനുസരിച്ച് രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ശക്തനായ സ്ഥാനാർഥിയെ ഇറക്കാനാണ് ബി ജെ പിയിൽ ആലോചന നടക്കുന്നത്. യു പിയിൽ രാഹുൽ മത്സരിക്കില്ലെന്ന സൂചനകൾക്കിടെയാണ് വയനാട്ടിലെ മത്സരം കടുപ്പിക്കാൻ ബി ജെ പി ദേശീയ നേതൃത്വത്തിന്‍റെ ആലോചന.

PM Modi Amit Shah JP Nadda Attend Key BJP Meet To Pick Candidates For Lok Sabha Polls 2024

More Stories from this section

family-dental
witywide