ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമായുണ്ട് എന്നതാണ്: മോദി

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ താൻ തുടർന്നും എതിർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മതാധിഷ്ഠിത സംവരണത്തെക്കുറിച്ചുള്ള “ഇന്ത്യയുടെ ഭരണഘടനാ നിർമ്മാതാക്കളുടെ” തീരുമാനത്തെ കോൺഗ്രസ് തള്ളിക്കളയുകയാണെന്ന് ഞായറാഴ്ച വൈകിട്ട് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഒരു പൊതുയോഗത്തില്‍ അദ്ദേഹം അതിനെ എതിര്‍ത്തതായും അഭിമുഖത്തില്‍ മോദി പറഞ്ഞു.

“ഞാൻ നേരിട്ട ഏറ്റവും വലിയ ആരോപണം… ഒരു ദിവസം, അമർസിൻഹ് ചൗധരി (മുൻ ഗുജറാത്ത് മുഖ്യമന്ത്രി) മോദിയുടെ പക്കൽ 250 ജോഡി വസ്ത്രങ്ങൾ ഉണ്ടെന്ന് ആരോപിച്ചു,” പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

“അപ്പോൾ ഞാൻ പൊതുജനങ്ങളോട് ചോദിച്ചു… അവർക്ക് 250 കോടി മോഷ്ടിക്കുന്ന മുഖ്യമന്ത്രി വേണോ അതോ 250 വസ്ത്രമുള്ള മുഖ്യമന്ത്രിയെ വേണോ? ഗുജറാത്തിലെ പൊതുസമൂഹം ഒരേ സ്വരത്തിൽ പറഞ്ഞു, ‘250 വസ്ത്രങ്ങളുള്ള മുഖ്യമന്ത്രി മതി.’ അതിനുശേഷം, ആരോപണങ്ങൾ ഉന്നയിക്കാൻ അവർക്ക് ധൈര്യമുണ്ടായില്ല.

More Stories from this section

family-dental
witywide