‘മഹത്തായ നേട്ടം’, മനു ഭാക്കറിന്റെ ചരിത്ര വിജയത്തെ വാഴ്ത്തി പ്രധാനമന്ത്രി

ഡൽഹി: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടി രാജ്യത്തിനാകെ അഭിമാനമായ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. മനു ഭാക്കറിന്റേത് ചരിത്ര നേട്ടമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമായ നേട്ടമാണെന്നും മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് വേണ്ടി 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ ആണ് മനു ഭാകര്‍ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ.നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. കൊറിയൻ താരങ്ങൾ ആണ് സ്വർണവും വെള്ളിയും നേടിയത്.

More Stories from this section

family-dental
witywide