‘എല്ലാവരും ഒരുങ്ങിക്കൊള്ളൂ…’; മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി മോദി

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമതും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്‍മപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെക്രട്ടറിമാരടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചിച്ച് അടുത്ത ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നൽകിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നിർദേശം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടത്. പിന്നാലെയായിരുന്നു മന്ത്രിസഭാ യോ​ഗം. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്സഭാ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് അവസാനിക്കും. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

PM Modi directs to ministers to ready for roadmap for new government

More Stories from this section

family-dental
witywide