ബ്രൂണേ സുൽത്താനുമായുള്ള ചർച്ചക്ക് ശേഷം മോദി സിംഗപ്പൂരിലെത്തി, ഇന്ത്യൻ സമൂഹത്തിന്‍റെ വരവേൽപ്പ്; ഇനി നിർണായക ചർച്ചകൾ

സിംഗപ്പൂർ സിറ്റി: ബ്രൂണേ സുൽത്താനുമായിട്ടുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഇന്ത്യൻ സമൂഹവുമായി വിശേഷം പങ്കിട്ട പ്രധാനമന്ത്രി ഇനി നിർണായക ചർച്ചകളിലേക്ക് കടക്കും.

സിംഗപ്പൂരിലേക്കുള്ള തൻ്റെ അഞ്ചാമത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് മോദി എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായും പ്രസിഡന്‍റ് താമൻ ഷൺമുഖരത്നവുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും വാണിജ്യ വ്യാപാര കരാറുകൾ ചർച്ചയാകുമെന്നാണ് വിവരം.

More Stories from this section

family-dental
witywide