മോദി-ബൈഡൻ കൂടിക്കാഴ്ച്ച കഴിഞ്ഞു, ഇനി ക്വാഡ് ഉച്ചകോടി; കാന്‍സര്‍ പ്രതിരോധത്തിൽ നിർണായക തീരുമാനങ്ങൾ പ്രതീക്ഷിക്കാം, ട്രംപിനെ കാണുമോ?

വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദര്‍ശനത്തിനായെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും യു എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച പൂർത്തിയായി. ഇന്തോ– പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ന് വൈകിട്ട് ഡെലാവറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബൈഡൻ്റെ സ്വകാര്യ വസതിയിവാണ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.

ഇനി മോദി ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. ജോ ബൈഡനും ജപ്പാന്‍, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഇന്തോ– പസഫിക് മേഖലയിലെ സുരക്ഷയും യുക്രെയ്നിലും ഗാസയിലും സമാധാനം പുനസ്ഥാപിക്കുന്നതും ചര്‍ച്ചയാവും. കാന്‍സര്‍ പ്രതിരോധത്തിനുള്ള നിര്‍ണായക ചുവടുവയ്പ്പും യോഗത്തില്‍ ഉണ്ടാവും.

കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ രംഗത്തെ സഹകരണം എന്നിവയും അജന്‍ഡയിലുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി ചര്‍ച്ച നടത്തും. നാളെ ലോങ് ഐലന്‍ഡില്‍ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. വിവിധ കമ്പനികളുടെ സി.ഇ.ഒകളുമായും ചര്‍ച്ച നടത്തും. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് സമ്മിറ്റ് ഓഫ് ദ് ഫ്യൂച്ചര്‍ പരിപാടിയില്‍ പ്രധാനമന്ത്രി സംസാരിക്കും. മോദിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധ്യത കുറവാണ്.

More Stories from this section

family-dental
witywide