
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തില്‍ സന്ദർശനത്തിൽ മാറ്റം. ഈ മാസം 17 ന് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിൽ പുതിയ അറിയിപ്പ് പ്രകാരം പ്രധാനമന്ത്രി ഈ മാസം 15 നും 19 നും കേരളത്തിലെത്തും. എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മോദി ഈമാസം 15 ന് പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് വേണ്ടിയാകും ആദ്യമെത്തുക. 19 ന് രാവിലെ 10 മണിക്ക് പാലക്കാടും മോദി എത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. രണ്ട് മണ്ഡലങ്ങളിലും പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടാകുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
കെ സുരേന്ദ്രന്റെ വാർത്താക്കുറിപ്പ് ഇപ്രകാരം
ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ മാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. 19 ന് പാലക്കാട് നടക്കുന്ന റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 19ന് രാവിലെ 10 ന് പാലക്കാട് ഗവ.മോയന്‍ സ്കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ. ഗവ.മോയന്‍ സ്കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. നേരത്തെ 15 ന് പാലക്കാടും, 17ന് പത്തനംതിട്ടയിലും മോദിയെത്തുമെന്നാണ് അറിയിച്ചിരുന്നത്.
pm modi kerala visit time schedule change lok sabha polls 2024 latest news