‘മുഫ്ത് ബിജ്‌ലി’യുമായി മോദി; പാവപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ സൗജന്യ വൈദ്യുതി പദ്ധതി

ന്യൂഡൽഹി: വീടുകളിലെ സൗരോർജ വൈദ്യുതി ഉത്‌പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പിഎം സൂര്യ ഘർ മുഫ്‌ത് ബിജ്‌ലി യോജന’ സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കുന്നതാണ് പദ്ധതി. 75,000 കോടി രൂപ ചെലവിട്ടാകും പദ്ധതി നടപ്പാക്കുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

‘‘സുസ്‌ഥിര വികസവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് പിഎം സൂര്യ ഘർ മുഫ്‌ത് ബിജ്‌ലി യോജന പദ്ധതി പ്രഖ്യാപിക്കുന്നു. ഈ പദ്ധതി വഴി രാജ്യത്തെ ഒരുകോടി കുടുംബങ്ങളിൽ വെളിച്ചമെത്തിക്കുന്നതിനായി പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. 75,000 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയാകുമിത്. ഈ പദ്ധതി കൂടുതൽ വരുമാനത്തിനും കുറഞ്ഞ വൈദ്യുതി ബില്ലിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും,’’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

പദ്ധതിയുടെ ഭാഗമായി സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിലും, ഇളവുകളോടെ പദ്ധതിക്ക് ബാങ്ക് വായ്‌പ ലഭിക്കുന്നതിലുമെല്ലാം പദ്ധതിയുടെ അധികഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide