പ്രധാനമന്ത്രി അയോധ്യയിലെത്തി; പ്രാണപ്രതിഷ്ഠ ചടങ്ങുകൾ തുടങ്ങി

അയോധ്യയില്‍ പണികഴിപ്പിച്ച പുതിയ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം. ചടങ്ങുകളില്‍ യജമാന സ്ഥാനം വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. 11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങുന്നത്. ഉച്ചയ്ക്ക് 12 മണികഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തം. പൗഷ ശുക്ല ദ്വാദശി ദിവസമാണ് ഇത്. ജനുവരി 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുക

എട്ടായിരത്തോളം പേരാണ് വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ചിരഞ്ചീവി, രാംചരണ്‍, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രിന കൈഫ്, ആയുഷ്മാന്‍ ഖുറാന, രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റാവത്ത് കായിത താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ് വാള്‍, മിതാലിരാജ്, പി വി സിന്ധു എന്നിവരും അയോധ്യയിലുണ്ട്. പ്രമുഖ വ്യവസായി അനില്‍ അംബാനി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തുടങ്ങിയവരും ‍ അയോധ്യയിലെത്തിയിട്ടുണ്ട്.

രാവിലെ 10ന് മംഗൾ ധ്വനി എന്ന സംഗീത പരിപാടിയോടെയാണ് രാമക്ഷേത്രം പ്രണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 12:20 ന് ആരംഭിക്കുന്ന ”പ്രാണ പ്രതിഷ്ഠ” ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കും. ചടങ്ങിന് ശേഷം പരിപാടിയിൽ പങ്കെടുത്ത ആളുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

PM Modi reaches Ayodhya , Pran Pratishta events to start soon

More Stories from this section

family-dental
witywide