
പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ കൊച്ചിയിലെ റോഡ് ഷോയുടെ ചിത്രങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലുള്ള അടിക്കുറിപ്പുമുണ്ട്. കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി…ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു എന്നാണ് കുറിപ്പ്.
കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവെക്കുന്നു… pic.twitter.com/kAM0sdux0L
— Narendra Modi (@narendramodi) January 16, 2024
ഇന്നലെ വൈകിട്ട് 7 മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിയത്. മഹാരാജാസ് മുതൽ ഗസ്റ്റ്ഹൌസ് വരെ ഒരു കിലോമീറ്റർ റോഡ് ഷോ ഉണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും ജനക്കൂട്ടം വഴിക്കിരുപുറവും നിന്ന് മോദിയെ എതിരേറ്റു. തുറന്ന വാഹനത്തിൽ ജനങ്ങളെ കൈവീശി അഭിവാദ്യംചെയ്ത് മോദി കൊച്ചിയുടെ സ്നേഹവായ്പിന് നന്ദി അറിയിച്ചു.
PM Modi shares Kochi Roadshow pics in X with a Malayalam caption













