
വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരാണസിയിൽ ഇന്ന് എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടുമൊരിക്കൽ കൂടി വാരാണസിയിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് ബി ജെ പി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. രാത്രി 7 മണിക്കാണ് വാരാണസിയിൽ മോദി എത്തുക. വലിയ ആവേശത്തോടെ മോദിയെ വരവേൽക്കാനാണ് പ്രവർത്തകരുടെ പദ്ധതി.
ഏഴ് മണിക്ക് വരാണസിയിലെത്തുന്ന മോദി, കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 2014 ൽ കന്നിയങ്കത്തിന് വരാണസിയിലിറങ്ങിയ മോദിയുടെ തുടർച്ചയായി മൂന്നാം പോരാട്ടമാണ് വരാണസിയിൽ ഇക്കുറി. വരാണസിക്ക് പുറമെ ദക്ഷിണ്യേന്ത്യയിൽ കൂടി ഇക്കുറി മോദി പോരാട്ടത്തിനിറങ്ങുമെന്ന് അഭ്യൂഹമുണ്ട്.
pm modi starts election campaign varanasi today