ഉറപ്പിച്ചു, പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും, 15 ന് രാവിലെ 11 മണിക്ക്; പക്ഷേ ഇരിങ്ങാലക്കുടയിലല്ല, കുന്നംകുളത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്ന കാര്യത്തിൽ നിലനിന്ന് അനിശ്ചിതത്വങ്ങൾ മാറി. മോദി ഇരിങ്ങാലക്കുടയിലാണോ കുന്നംകുളത്താണോ എത്തുക എന്ന കാര്യത്തിലാണ് ഉറപ്പില്ലാതിരുന്നത്. ഇതിന് ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടിയെത്തിയതായി ബി ജെ പി കേരള നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മോദി കേരളത്തിൽ വീണ്ടുമെത്തുക കുന്നംകുളത്തായിരിക്കും. ഏപ്രിൽ 15 ന് രാവിലെ 11 മണിക്ക് കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മോദി എത്തുമെന്നാണ് പി എം ഒ അറിയിച്ചത്.

പ്രധാനമന്ത്രിയെ കരുവന്നൂർ വിഷയം മുൻനിർത്തി ഇരിങ്ങാലക്കുടയിൽ എത്തിക്കാനാണ് സംസ്ഥാന ബി ജെ പി ശ്രമിച്ചത്. എന്നാൽ കരുവന്നൂർ ആവശ്യത്തിൽ പി എം ഒ മറുപടി നൽകിയില്ല. പകരം കുന്നംകുളം യോഗത്തിന് അനുമതി നൽകിയതായി ബി ജെ പി ജില്ലാ നേതൃത്വം അറിയിച്ചു. ആലത്തൂർ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. മോദി കുന്നംകുളത്തായായാലും കരുവന്നൂർ വിഷയം ഉയർത്തുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി.

PM Modi To Visit Kerala On April 15 for BJP election program at kunnamkulam

More Stories from this section

family-dental
witywide