റഷ്യയിലേക്ക് മാത്രമല്ല, നരേന്ദ്ര മോദി ഓസ്ട്രിയയും സന്ദർശിക്കും; 4 പതിറ്റാണ്ടിന് ശേഷം ഇതാദ്യം

ദില്ലി: റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ ക്ഷണം സ്വീകരിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദ‍ർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലുമെത്തും. ജൂലൈ 8 മുതൽ 10 വരെയാകും മോദിയുടെ യൂറോപ്യൻ സന്ദർശനം. ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിക്കായി നരേന്ദ്ര മോദി തിങ്കളാഴ്ചയാകും മോസ്കോവിലെത്തുക. റഷ്യൻ പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യക്ക് പുറമെ ഓസ്ട്രിയയും സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങിയെത്തുക. 40 കൊല്ലത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത.

PM Modi to visit Russia, Austria from July 8 to 10

Also Read

More Stories from this section

family-dental
witywide