
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കുവൈത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി എത്തുന്നത്. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.
വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം സഹായിക്കും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിന്റെ മികച്ച വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.
ഊര്‍ജമേഖല, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം വിപൂലീകരിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം. ഈയടുത്താണ് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അല്‍ യാഹ്യ ഇന്ത്യ സന്ദര്‍ശിച്ചത്.
PM Modi Visit Kuwait from Tomorrow