
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തി. ശ്രിവൽസം ഗസ്റ്റ്ഹൌസിലാണ് അദ്ദേഹം ഇപ്പോൾ . അൽപ സമയത്തിനുള്ളിൽ ക്ഷേത്രദർശനം നടത്തും.
ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടി ൽ ഇറങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും മുമ്പ് 2 ഹെലികോപ്റ്ററുകൾ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗ്ഗം ഗുരുവായൂരെത്തി. ക്ഷേത്ര ദർശനത്തിനു ശേഷം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത 3 മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃപ്പയാറിൽ നിന്ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി ഷിപ് യാർഡിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം ഡൽഹിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.













