കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം; സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു: മോദി

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കരുവന്നൂർ പ്രചാരണായുധമാക്കി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സിപിഎം കേരളത്തിലെ ബാങ്കുകൾ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇടതുപക്ഷത്തിന്റെ കൊള്ളയുടെ ഉദാഹരണമാണ് കരുവന്നൂർ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ കണ്ടത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയുള്ള വര്‍ഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാര്‍ത്ഥ കുതിപ്പ് കാണാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും അദ്ദേഹം മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിൻറെ ഭാവി നിശ്ചയിക്കും. ബിജെപി സർക്കാർ രാജ്യത്തെ കരുത്തുള്ള രാജ്യമാക്കിയെന്നും മോദി പറഞ്ഞു.

‘കഴിഞ്ഞ പത്തുവർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രം, ഇനി സിനിമയാണ്. ഇടതുവലതു മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് വലിക്കുന്നു. കേരളത്തിൽ അക്രമം സാധാരണ സംഭവമായി. കേരള സർക്കാരിന് അഴിമതിയിലാണ് താത്പര്യം. എവിടെയെങ്കിലും ഇടതു ഭരിച്ചാൽ ഇടത്തുമൊന്നുമുണ്ടാകില്ല, വലത്തുമൊന്നുമുണ്ടാകില്ല. കേരളത്തിലെ കോളജ് ക്യാമ്പസുകൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. ജനങ്ങളുടെ പൈസ കൊള്ള ചെയ്യാനാണ് ഇവരാഗ്രഹിക്കുന്നത്’ മോദി രൂക്ഷമായി വിമർശിച്ചു.

Also Read

More Stories from this section

family-dental
witywide