പിണറായി വിജയനോടും, അദ്ദേഹത്തിന്റെ കുടുംബത്തോടും യാതൊരു മൃദുസമീപനവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ.ഡി, സിബിഐ അന്വേഷണം നേരിടുന്ന പിണറായി വിജയനോട് കേന്ദ്ര സര്‍ക്കാരിന് മൃദുസമീപനമാണെന്ന ആരോപണം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. രാജ്യത്താകെ പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കളെ ഇ.ഡി വേട്ടയാടുമ്പോള്‍ കേരളത്തില്‍ പിണറായി വിജയനെതിരെ മാത്രം നടപടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. കേരളത്തിലെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറഞ്ഞത്. പിണറായി വിജയനോടോ, അദ്ദേഹത്തിന്റെ കുടുംബത്തോടെ തനിക്കോ ബിജെപിക്കോ മൃദുസമീപനം ഇല്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്ര അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. ആവശ്യമുള്ളവരെ ചോദ്യം ചെയ്യും. തുടര്‍ നടപടികള്‍ സ്വീകരിക്കും. പക്ഷെ, ഈ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മിലും കാട്ടുന്നത് പാപ്പരത്തമാണെന്ന് മോദി തിരിച്ചടിച്ചു. 

കേരളത്തില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയനെ ജയിലില്‍ ഇടണം. ദില്ലിയില്‍ എത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന് പറയും. കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തെ കൊള്ളയടിക്കുകയാണ്. അത് കേരള ജനത തിരിച്ചറിയണമെന്നും മോദി ആവശ്യപ്പെട്ടു.

കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്ന വലിയ കൊള്ളയാണെന്നും സാധാരണക്കാരുടെ പണമാണ് ഇവിടെ കൊള്ളടയിക്കപ്പെട്ടിരിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ഇ.ഡി പിടിച്ചെടുത്ത കള്ളപ്പണം പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന്റെ നിയമസാധ്യത പരിശോധിച്ചുവരികയാണെന്നും മോദി അറിയിച്ചു. കേരളത്തിന് കേന്ദ്രഫണ്ട് കൃത്യമായി നല്‍കുന്നില്ല എന്ന ആരോപണവും മോദി നിഷേധിച്ചു. എല്ലാ സംസ്ഥാനങ്ങളോടും ഓരേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തിയാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയെയാണ് ബാധിക്കുക. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരുപാട് അവഗണന നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. പക്ഷെ, രാജ്യത്തിന് വേണ്ടി ഗുജറാത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഫണ്ട് നല്‍കുന്നില്ല എന്ന ആരോപണത്തില്‍ യാതൊരു വസ്തുതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

PM Narendra Modi says there is no any soft approach to kerala CM pinarayi Vijayan

More Stories from this section

dental-431-x-127
witywide