
റോയ്സ് സിറ്റി(ടെക്സസ്): ടെക്‌സസ്സില്‍ കാണാതായ 17വയസ്സുകാരിയെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് പോലീസ്. ജനുവരി 15 ന് പുലര്‍ച്ചെയാണ് ബ്രിയോണ ബ്രണ്ണന്‍ എന്ന പതിനേഴുകാരിയെ കാണാതായത്. പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചറിയിക്കണമെന്ന് റോയ്സ് സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പെണ്‍കുട്ടിക്ക് 5 അടി 5 ഇഞ്ച് ഉയരവും 120 പൗണ്ട് ഭാരവുമുണ്ട്. കറുത്ത നിറവും കറുത്ത് ഭംഗിയുള്ള മുടിയുമുണ്ടെന്നും പോലീസ് പറയുന്നു. പച്ച, വെള്ള, ചുവപ്പ് നിറങ്ങളുള്ള മള്‍ട്ടികളര്‍ പൈജാമ പാന്റും കറുത്ത ഷര്‍ട്ടുമാണ് കാണാതാകുന്ന ദിവസം പെണ്‍കുട്ടി ധരിച്ചിരുന്നത്. കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.
പെണ്‍കുട്ടിക്ക് ഇതുവരെ എന്തെങ്കിലും അപകടം സംഭവിച്ചതായി പോലീസ് കരുതുന്നില്ല. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Royse City PD (972-636-9422) എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ Rockwall County Dispatch നോണ്‍ എമര്‍ജന്‍സി ലൈനിലേക്കോ (972-204-7001) വിളിക്കാന്‍ പോലീസ് ആവശ്യപ്പെടുന്നു.