‘ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ്’, ഒഡീഷ നടനെതിരെ കേസ്

ഭുവനേശ്വര്‍: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ഒഡീഷ നടന്‍ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ കേസെടുത്ത് പൊലീസ്. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

‘എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മൊഹന്തി പറഞ്ഞു. ഇതിനെതിരെയാണ് എന്‍എസ്യുഐ പരാതിയുമായി എത്തിയത്. പരാതിയ്ക്കൊപ്പം സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പൊലീസിന് സമര്‍പ്പിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസും വ്യക്തമാക്കി.

എന്നാല്‍, വാക്കുകള്‍ അതിരു കടന്നതും പ്രതിഷേധവും കണക്കിലെടുത്ത് മൊഹന്തി വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide