
കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തി. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകും. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കെെയിലേക്ക് പുറപ്പെട്ടിരുന്നു. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായയും മർഫിയും പരീശീലനം നേടിയത്.
ഊർജ്ജ്വസ്വലതയിലും ബുദ്ധികൂർമതയിലും വളരെ മുന്നിലാണ് ബൽജിയൻ മലിനോയ്സ് നായ്ക്കൾ. പെട്ടിമുടിയിലെ ദുരന്തത്തിൽ എട്ടു മൃതദേഹങ്ങൾ മായ മണ്ണിനടിയിൽ നിന്ന് കണ്ടെത്തയിരുന്നു. വയനാട് മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതുകൊണ്ട് പൊലീസ് നായ്ക്കളുടെ സഹായം ആവശ്യമാണ്.
Police dogs search for trapped humans in Wayanad landslide