പെട്രോൾ അടിച്ചിറങ്ങിയ പൊലീസ് ജീപ്പ്, അപ്രതീക്ഷിതമായി ബൈക്കിലിടിച്ചു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ആലപ്പുഴ തകഴിക്ക് സമീപം പച്ചയിൽ വച്ചാണ് പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് അപകടമുണ്ടായത്. എടത്വ ഇരുപതിൽചിറ സാനി ബേബി (29) എന്ന യുവാവാണ് മരിച്ചത്. ആലപ്പുഴ സൗത്ത് പൊലീസിന്‍റെ ജീപ്പാണ് സാനി ബേബി സഞ്ചരിച്ച ജീപ്പിൽ ഇടിച്ചത്. പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്ന പൊലിസ് ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. കിണർ റിങ്ങ് ജോലിക്കാരനാണ് 29 കാരനായ സാനി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Police jeep hit bike Accident Alappuzha latest news

More Stories from this section

family-dental
witywide