സിദ്ധാർത്ഥന്റെ മരണം: കെഎസ്‍യു മാർച്ചിൽ സംഘർഷം, ലാത്തിവീശി പൊലീസ്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍‌യു നടത്തിയ മാർച്ചിൽ സംഘർഷം. ക്യാമ്പസ് കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‍യു പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞതിനെ തുടർന്ന് പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. പരിക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകാത്തത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി. ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ എത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. നേരത്തെ എംഎസ്എഫ് നടത്തിയ സർവകലാശാല മാർച്ചിലും നേരിയ സംഘർഷമുണ്ടായി.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ ഡീൻ നാരായണനും പങ്കുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആരോപിച്ചു.

Police lathi charge against ksu march on Sidharthan’s death

More Stories from this section

family-dental
witywide