‘കാറിന്റെ പിന്നിലിരുന്നാൽ അശ്ലീല ആംഗ്യം കാണാം’: യദു- മേയർ കേസിൽ സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ എച്ച് യദു-തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കേസിൽ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്.

കാറിന്റെ പിന്നിലിരുന്നാലും ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിക്കുന്നത് കാണാമെന്ന മേയറു‌ടെ പരാതി ഇതോടെ ശരിവെച്ചു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. പരാതിയില്‍ മേയർ ആര്യ രാജേന്ദ്രൻ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.

Police recreate the scenes in Mayor Arya Rajendran-ksrtc driver Yadu case

More Stories from this section

dental-431-x-127
witywide