പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന് നിഗമനം; ബൈക്കിലെത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: പേരാമ്പ്രയിലെ തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാള്‍ മോഷ്ടാവാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനു (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അപ്പുറമുള്ള തോട്ടില്‍നിന്നാണ് അര്‍ദ്ധനഗ്‌നയായി മൃതദേഹം കണ്ടെത്തിയത്.

മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടോളം മാത്രം വെള്ളമുണ്ടായിരുന്ന തോട്ടില്‍ മുങ്ങിമരിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു തോട്ടിലെ ഏറ്റവും അടിയിലുള്ള കറുത്ത ചെളിയാണ് അനുവിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ആരെങ്കിലും ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide