പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്ഐയ്ക്ക് പരുക്ക്

പാലക്കാട്: പാലാക്കാട് നായടിപ്പാറയിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരിക്ക്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തിൽ എസ്ഐ ശിവദാസൻ്റെ അരക്കെട്ടിന് പൊട്ടലുണ്ടായി. അപകട സമയം രണ്ടു പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഡ്രൈവർ ഷമീർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരിച്ചുവരുകയായിരുന്നു ഇവർ. റോഡിൽ കിടന്ന മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജീപ്പിൻ്റെയും കടയുടെയും മുൻഭാഗം തകർന്നു.

Police SI suffered injuey after jeep hit shop