
വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പേ പൊലീസ് സ്‌നൈപ്പർമാർ അക്രമിയെ കണ്ടെന്ന് റിപ്പോർട്ട്. അക്രമി വെടിയുതിർക്കുന്നതിന് മുമ്പ് സ്നൈപ്പർമാർ തോക്കുധാരിയെ മേൽക്കൂരയിൽ കാണുകയും മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതിൻ്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തിനുള്ളിൽ മൂന്ന് സ്‌നൈപ്പർമാർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു എന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.
അകത്തുള്ള സ്‌നൈപ്പർമാരിൽ ഒരാൾ അക്രമിയായ ക്രൂക്ക്‌സിന് നിർദേശം നൽകുകയും കെട്ടിടം നിരീക്ഷിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് കണ്ടതായി ഒരു പ്രാദേശിക നിയമപാലകൻ പറഞ്ഞതായും സിബിഎസ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രൂക്ക്സിനെ കണ്ട സീക്രട്ട് സർവീസ് സ്‌നൈപ്പർമാർ ഇയാളുടെ പക്കൽ ഒരു ബാക്ക്‌പാക്ക് ഉണ്ടെന്ന മുന്നറിയിപ്പും നൽകിയതായാണ് റിപ്പോർട്ട്.











