കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തിന് പൊലീസ്; സതീഷിന് ഭീഷണി, വീടിന് കാവല്‍ ഏര്‍പ്പെടുത്തി

തൃശ്ശൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകൃതിയായി നടക്കവെ ബിജെപിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമായതോടെ പൊലീസ് പുനരന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണവുമായി നീങ്ങുന്നത്.

അതേസമയം, ബിജെപിക്ക് കരുക്ക് മുറുകുന്ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീഷിന് ഭീഷണി ഉണ്ടായതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് സതീഷിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും , ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും ഇലക്ഷന്‍ സ്റ്റണ്ട് എന്ന് വിലയിരുത്തുന്ന പുതിയ വെളിപ്പടുത്തലില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷില്‍ നിന്നും, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജുവില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide