
കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയോ, അനു കൊലപാതക കേസിലെ പ്രതി മുജീബിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കോഴിക്കോട്: കേരളത്തെ നടുക്കിയ പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. ഇതിനായി കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് തീരുമാനം പറയും.
മുജീബ് കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നതാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. മുജീബിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ചാലും ഇന്ന് തെളിവെടുപ്പിനുള്ള സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.
അനുവിനെ കൊലപ്പെടുത്തിയ വാളൂരിലടക്കം മുജീബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മട്ടന്നൂരിലെ ബൈക്ക് മോഷ്ടിച്ച സ്ഥലത്തും സ്വർണാഭരണങ്ങൾ വിറ്റ കൊണ്ടോട്ടി എന്നിവിടങ്ങളിലും തെളിവെടുപ്പിനായി മുജീബിനെ എത്തിക്കണം. തെളിവെടുപ്പിനിടെ വലിയ ജനരോഷം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കരുതലോടെ മാത്രമേ പൊലീസ് നീങ്ങു എന്നാണ് വിവരം.
police wanted mujib in custody anu murder case latest updates












