തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ചു, പോളിമാർക്കറ്റ് സ്ഥാപകന്റെ വീട്ടിൽ മിന്നൽ റെയ്ഡ്

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ച പോളിമാർക്കറ്റ് സിഇഒ ഷെയ്ൻ കോപ്ലൻ്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്. ക്രിപ്‌റ്റോ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂതാട്ടം നടത്തുന്ന വെബ്സൈറ്റാണ് പോളിമാർക്കറ്റ്. കോപ്ലൻ്റെ ന്യൂയോർക്ക് സിറ്റി അപ്പാർട്ട്‌മെൻ്റിലാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തിയത്.

വ്യക്തമായ വിശദീകരണം നൽകാതെയാണ് റെയ്ഡ് നടത്തിയത്. അദ്ദേഹത്തിൻ്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ ട്രംപ് അനായാസ വിജയം നേടുമെന്ന് പോളിമാർക്കറ്റ് കൃത്യമായി പ്രവചിച്ചതിന് പിന്നാലെയാണ് റെയ്ഡ്.

വിപണിയിലും ട്രംപിന് അനുകൂലമായും വോട്ടെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നാണ് എഫ്ബിഐ ആരോപണം. തെഞ്ഞെടുപ്പിന് മുമ്പ്, പോളിമാർക്കറ്റിൻ്റെ സാധ്യതകൾ ട്രംപിനെ വളരെയധികം അനുകൂലിച്ചു. ആദ്യം ട്രംപിന്റെ വിജയസാധ്യത 58% ആയിരുന്നു. പിന്നീട് 95% ആയി ഉയർന്നു. ഡൊണാൾഡ് ട്രംപുമായും അദ്ദേഹത്തിൻ്റെ സഖ്യകക്ഷികളുമായും പോളിമാർക്കറ്റിന് ശക്തമായ ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

More Stories from this section

family-dental
witywide