
മുംബൈ: അധികാരവും പ്രത്യേകാവകാശങ്ങളും ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഐ എ എസ് ട്രെയിനി പൂജ ഖേദ്കർക്ക് കനത്ത പ്രഹരം. ഐ എ എസ് പരിശീലനം നിർത്തിവച്ച് ഉടൻ തിരിച്ചെത്താൻ മസൂറിയിലെ ഐ എ എസ് അക്കാദമി നിർദ്ദേശം നൽകി. മഹാരാഷ്ട്രയിലെ പരിശീലനം നിർത്തി വേഗത്തിൽ പരിശീലന കേന്ദ്രത്തിലേക്ക് തിരിച്ചെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐ എ എസ് നേടിയെന്ന് ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുമ്പ് അക്കാദമിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. മഹാരാഷ്ട്രയിലെ വഷിം ജില്ലയിലെ സബ് കളക്ടറായി പ്രവർത്തിക്കുന്നതിനിടെയാണ് പൂജ വിവാദത്തിലായത്.













