
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായ ഡോ. പി സി ശശീന്ദ്രൻ രാജിവെച്ചു. സർവകലാശാല വി സി സ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കുകയായിരുന്നു. ഗവർണർക്ക് രാജിക്കത്തും വി സി കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിവെക്കുന്നത് എന്നാണ് ശശിന്ദ്രൻ കത്തിൽ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.
നേരത്തെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥന്റെ റാഗിംഗുമായി ബന്ധപ്പെട്ട മരണത്തിന് പിന്നാലെയാണ് പി സി ശശീന്ദ്രനെ പൂക്കോട് സർവകലാശാല വി സിയായി നിയമിച്ചത്. വി സിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്താണ് ഇദ്ദേഹത്തെ നിയമിച്ചത്.
pookode veterinary university vice chancellor saseendran resigned
Tags: