ജൻജ്ഗിർ-ചമ്പ (ഛത്തീസ്ഗഡ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി മുസ്ലിംകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
ഇന്ത്യാ സംഘം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി മോദി നിരാശനായിരുന്നു, അതിനാൽ അദ്ദേഹം ഇപ്പോൾ മംഗൾസൂത്രത്തെയും മുസ്ലീങ്ങളെയും കുറിച്ച് സംസാരിക്കുകയാണെന്ന് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിൽ നടന്ന റാലിയിൽ ഖാർഗെ അവകാശപ്പെട്ടു.
ജാഞ്ച്ഗിർ-ചമ്പ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശിവകുമാർ ദഹാരിയക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ഖാർഗെ. ദരിദ്രരുടെ ക്ഷേമത്തിനല്ല, മറിച്ച് അവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി 400-ലധികം ലോക്‌സഭാ സീറ്റുകൾ നേടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്, അതുകൊണ്ടാണ് മോദി മംഗൾസൂത്രത്തെക്കുറിച്ചും മുസ്‍ലിംകളെക്കുറിച്ചും സംസാരിക്കുന്നത്. നിങ്ങളുടെ സമ്പത്ത് ഞങ്ങൾ മോഷ്ടിച്ച് കൂടുതൽ കുട്ടികളുള്ളവർക്ക് നൽകുമെന്ന് അദ്ദേഹം പറയുന്നു.പാവപ്പെട്ട ആളുകൾക്ക് എപ്പോഴും കൂടുതൽ കുട്ടികളുണ്ടാകും. മുസ്‍ലിംങ്ങള്‍ക്ക് മാത്രമല്ല”
താന്‍ അഞ്ചുകുട്ടികളുടെ പിതാവാണെന്നും എന്നാല്‍ തന്‍റെ മാതാപിതാക്കളുടെ ഏക മകനാണ് താനെന്നും ഖാര്‍ഗെ പറഞ്ഞു. അമ്മയും സഹോദരിയും അമ്മാവനും വീടിന് തീപിടിച്ചപ്പോള്‍ മരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
“എനിക്ക് നീ മാത്രമേയുള്ളുവെന്നും നിന്‍റെ മക്കളെ കാണണമെന്നും’ എന്‍റെ പിതാവ് എന്നോട് പറഞ്ഞു. “ദരിദ്രർക്ക് സമ്പത്തില്ലാത്തതിനാൽ (കൂടുതൽ) കുട്ടികളുണ്ട്. എന്നാൽ നിങ്ങൾ (മോദി) മുസ്‍ലിംങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്? മുസ്‍ലിംങ്ങൾ ഈ രാജ്യത്തിൻ്റേതാണ്. നമുക്ക് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോയി രാജ്യം കെട്ടിപ്പടുക്കണം,” ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.