തൊഴിലാളികളെ പരിഗണിക്കണം, ഗോത്ര വർഗങ്ങൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണം; മാർപാപ്പ പാപുവ ന്യൂഗിനിയിൽ

പോർട്ട് മോസ്ബി: പാപുവ ന്യൂഗിനിയിൽ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം. ഗവർണർ ജനറൽ ബോബ് ദാദെ വിമാനത്താവളത്തിലെത്തി മാർപാപ്പയെ സ്വീകരിച്ചു. പരമ്പരാഗത വേഷമണിഞ്ഞെത്തിയവരുടെ നൃത്തവും വാദ്യഘോഷവുമായി വഴിനീളെ അണിനിരന്നു.

ഗോത്രവർഗ സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിനുള്ള അഭ്യർത്ഥനയുമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ രാജ്യത്തേക്കുള്ള പ്രവേശനം. രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങളുടെ തുല്യമായ വികസനത്തിൻ്റെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിൻ്റെയും ആവശ്യകത രാഷ്ട്രീയ ഉദ്യോഗസ്ഥരെയും വിശിഷ്ട വ്യക്തികളെയും അഭിസംബോന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങളുടെ രാജ്യം ദ്വീപുകളും ഭാഷകളും അടങ്ങുന്നതോടൊപ്പം പ്രകൃതി വിഭവങ്ങളാലും സമ്പന്നമാണ്. ഇവ സമൂഹത്തിനു മുഴുവനും വേണ്ടി ദൈവം നൽകിയതാണ്. വരുമാനം വിതരണം ചെയ്യുമ്പോഴും തൊഴിലാളികളെ നിയമിക്കുമ്പോഴും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രദേശ വാസികളുടെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകണം. രാജ്യത്തിൻ്റെ സമ്പത്തും ജീവിത സാഹചര്യങ്ങളും തമ്മിലുള്ള അസമത്വം പോർട്ട് മോർസ്ബിയിൽ പ്രകടമാണ്. അവിടെ നിരവധി ദരിദ്രരായ നിവാസികൾ പഴയ തടികളും പ്ലാസ്റ്റിക് ടാർപ്പുകളും കൊണ്ട് നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നു,” മാർപാപ്പ ചൂണ്ടിക്കാട്ടി.

”രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അടിസ്ഥാന തിരഞ്ഞെടുപ്പുകളിൽ സമവായം ഉണ്ടാക്കുന്നത് സമഗ്രവും നീതിയുക്തവുമായ വികസനത്തിന് ഉപകരിക്കും,” ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ടു.

More Stories from this section

family-dental
witywide