
ഫ്‌ളോറിഡ: കരീബിയന്‍ കടലില്‍ പൊട്ടന്‍ഷ്യല്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ 9 രൂപപ്പെട്ടു. ഈ ആഴ്ച അവസാനം യുഎസിന്റെ ഗള്‍ഫ് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചുഴലിക്കാറ്റിന് ഹെലന്‍ എന്നാണ് പേരു നല്‍കുക. ചുഴലിക്കാറ്റ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ തീവ്രമാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാത്രിയോടെ ഫ്‌ളോറിഡയില്‍ കരകയറാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഫ്‌ളോറിഡയില്‍ കനത്ത മഴയും കാറ്റും ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.
പൊട്ടന്‍ഷ്യല്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ ഒന്‍പത്, മധ്യ അമേരിക്ക, മെക്‌സിക്കോ, ക്യൂബ, ജമൈക്ക എന്നിവയുടെ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്നും പ്രവചനമുണ്ട്. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം, റെക്കോഡ് ചൂടുള്ള മെക്‌സിക്കോ ഉള്‍ക്കടലില്‍ ഹെലന്‍ അതിവേഗം തീവ്രമാകുമെന്ന് പ്രവചിക്കുന്നുണ്ട്. ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ ശക്തമായ, നാശമുണ്ടാക്കാന്‍ സാധ്യതയുണ്ട്.