
വാഷിംഗ്ടണ്‍: മിനസോട്ട ഗവർണർ ടിം വാള്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രസിഡന്റ് ജോ ബൈഡൻ. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അമേരിക്കയിലെ മധ്യവർഗത്തിന്റെയും ഉറച്ച ശബ്ദമാകാൻ ടിം വാൾസിന് കഴിയുമെന്ന് ബൈഡൻ പറഞ്ഞു.
“ഒരു പാർട്ടി നോമിനി എടുക്കുന്ന ആദ്യത്തെ പ്രധാന തീരുമാനം വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള അവരുടെ തിരഞ്ഞെടുപ്പാണ്. ഗവർണർ ടിം വാൾസിനെ തൻ്റെ പങ്കാളിയായി പ്രഖ്യാപിക്കുക വഴി കമലാ ഹാരിസ് മികച്ച തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്,” ബൈഡൻ എക്‌സിൽ കുറിച്ചു.
ടിം വാൾസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും രംഗത്തെത്തിയിരുന്നു. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് മികച്ചതാണെന്നും ഏറ്റവും അനുയോജ്യനായ ആളെയാണ് കമല തിരഞ്ഞെടുത്തതെന്നും ഇരുവരും സംയുക്തമായി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് മികച്ച ഗവര്‍ണര്‍ ആണെന്നും മികച്ച വൈസ് പ്രസിഡന്റ് ആകുമെന്നും ഇരുവരും വ്യക്തമാക്കി. വാള്‍സ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മിഷേലിനും തനിക്കും സന്തോഷിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം എഴുതി.