പിപി ദിവ്യയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി, സർക്കാർ ഇപ്പോഴും ദിവ്യയ്ക്ക് ഒപ്പം

എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുയമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി മാറ്റി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദിവ്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

നവീന്റെ സഹോദരന്റെ പരാതിയിലായിരുന്നു ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയത്. എന്നാല്‍, ഈ നിമിഷം വരെ ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാരോ പൊലീസോ തയാറായിട്ടില്ല. വ്യാഴാഴ്ച വരെയാണ് ഇനി ദിവ്യയ്ക്കും പോലീസിനും മുന്നിലുള്ള സമയം. പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കാൻ ഇനിയെങ്കിലും തയാറാകുമോയെന്നത് കാത്തിരുന്നു കാണാം.

സിപിഎമ്മും പൊലീസും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. ഒളിവില്‍ തുടരുന്ന ദിവ്യയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നില്ലെന്നതാണ് ഉയരുന്ന വിമർശനങ്ങള്‍ക്ക് പിന്നിലെ കാരണം. ഇതിനുപുറമേ വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്ക് മുന്നില്‍ ഹാജരാകാൻ കൂടുതല്‍ സമയവും ദിവ്യയ്ക്ക് അനുവദിച്ചിട്ടുണ്ട്.

PP Divyas Anticipatory bail Application postponed to Thursday

More Stories from this section

family-dental
witywide