പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌, പിഎസ്‍സി കോഴ വിവാദത്തിൽ വഴിത്തിരിവ്

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌. പ്രമോദ് എന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ന‌ടന്നിട്ടില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്‌ പ്രതികരിച്ചു. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതല്ല. തിരികെയെത്തിയ ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‌ പ്ലൈവുഡ് വ്യാപാരിയായ പ്രമോദ് ചേവായൂര്‍ സ്വദേശിയാണ്.

കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് സിപിഎം വിശദീകരിച്ചത്.

Pramod kottooly did not receive money from me, says complainant

Also Read

More Stories from this section

family-dental
witywide