
തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസറായി പ്രണബ് ജ്യോതി നാഥിനെ തെരഞ്ഞെടുത്തു. സഞ്ചയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ സ്‌പോര്‍ട്‌സ് അഫയേഴ്‌സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുത്തത്.












