ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജൻ പ്രീ മാരിജ് കോഴ്സ് സംഘടിപ്പിച്ചു

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജൻ്റെ ഫാമിലി കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ സെൻ്റ് മേരീസ് പള്ളിയിൽ പ്രീ മാരിജ് കോഴ്സ് നടത്തി. മൂന്നു ദിവസത്തെ കോഴ്സിൽ നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി ഒട്ടേറെ ക്നാനായ യുവതീ യുവാക്കൾ പങ്കെടുത്തു. ഇവരെ സെന്റ് മേരീസ് ഇടവക വികാരി  ഫാ. സിജു മുടക്കോടിയിൽ സ്വാഗതം ചെയ്തു. വിവാഹം എന്നത് ഒരു ആഘോഷം എന്നതിലുപരി ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന്റെ നാഴികക്കല്ലും പവിത്രമായ കൂദാശയുമാണെന്നും പൂർണ്ണമായ ഒരുക്കത്തോടെയും ഹൃദയ വിശുദ്ധിയോടെയും  ഈ കൂദാശയെ സമീപിക്കുമ്പോഴാണ്, ഓരോ കത്തോലിക്കാ വിശ്വാസിയുടെയും കൗദാശിക ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.  

ക്നാനായ റീജനിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൈദികരും അൽമായരും പ്രീ മാരിജ് കോഴ്‌സിന്റെ ഭാഗമായി സെമിനാറുകളും ക്ലാസ്സുകളും നയിച്ചു. ക്നാനായ റീജനൽ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് (ഹൂസ്റ്റൺ സെന്റ് മേരീസ് കനായാ ഫൊറോനാ വികാരി),  ഫാ. ബിബി തറയിൽ (ന്യൂയോർക്ക് റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി), ഫാ. സിജു മുടക്കോടിൽ (ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി) എന്നിവർ വൈദികരെ പ്രതിനിധീകരിച്ച് ക്ലാസ്സുകൾ നയിച്ചു.

ടോണി പുല്ലാപ്പള്ളിൽ, ഷിബു & നിമിഷ കളത്തിക്കോട്ടിൽ, ലിൻസ് താന്നിച്ചുവട്ടിൽ, ജയ കുളങ്ങര, ആൻസി ചേലക്കൽ, ബെന്നി കാഞ്ഞിരപ്പാറ, ഡോ ജീനാ മറ്റത്തിൽ, ഡോ അജിമോൾ പുത്തൻപുരയിൽ, ലിനു പടിക്കപ്പറമ്പിൽ, ജൂലി സജി കൈപ്പിങ്കൽ എന്നിവർ അല്മായ പ്രതിനിധികളായി വിവിധ ദിവസങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. സമാപന ദിവസമായ ഞായറാഴ്ചത്തെ കുർബ്ബാനയെ തുടർന്ന് പ്രീ മാരിയേജ് കോഴ്‌സിൽ പങ്കെടുത്തവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും സർട്ടിഫിക്കറ്റ് വിതരണവും  നടന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശം നൽകി.

ടോണി പുല്ലാപ്പള്ളിൽ ഡയറക്ടറായ ക്നാനായ റീജൻ ഫാമിലി കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രീമാരിയേജ് കോഴ്‌സിന്റെ സുഗമമായ നടത്തിപ്പിന്, ചിക്കാഗോ സെന്റ് മേരീസ്  വികാരി ഫാ. സിജു മുടക്കോടിയിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസ് എസ്. വി. എം. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ്‌ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിൽപറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ നേതൃത്വം നൽകി. ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള അടുത്ത പ്രീ മാര്യേജ് കോഴ്സ് മെയ് 10 മുതൽ മെയ് 12 വരെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ നടക്കുമെന്ന് ഫാമിലി കമ്മീഷൻ ഡയറക്ടർ ടോണി പുല്ലാപ്പള്ളി അറിയിച്ചു.

pre marriage Course At St Mary’s Knanaya Church Chicago

More Stories from this section

dental-431-x-127
witywide