
തമിഴ്നാട്ടിൽ ട്രെയിനില്‍നിന്ന് വീണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നെ എഗ്മോര്‍- കൊല്ലം എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. വിരുദാചലത്തിനു സമീപം കസ്തൂരി തെറിച്ചുവീഴുകയായിരുന്നു. കസ്തൂരിയുടെ ബേബി ഷവർ ചടങ്ങുകൾക്കായി ചെന്നൈയിൽ നിന്ന് തെങ്കാശിക്കു പോകുന്ന വഴിയായിരുന്നു.
ഛര്‍ദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നു എങ്കിലും അവർ അപ്പോൾ വിവരം അറിഞ്ഞില്ല. പിന്നീട് കസ്തൂരി ട്രെയിനിൽ ഇല്ലെന്നു മനസ്സിലാക്കി അവർ ചങ്ങല വലിച്ചു. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല. പിന്നീട് പിന്നീട് ഇവര്‍ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് കസ്തൂരിയെ കണ്ടെത്തിയത്. അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു. ശങ്കരന്‍കോവില്‍ സ്വേദശി സുരേഷ് കുമാര്‍ ആണ് കസ്തൂരിയുടെ ഭര്‍ത്താവ്. ഒന്‍പത് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Pregnent Woman fall Out from Train and died