സൂപ്പർ ചൊവ്വ അവസാനിക്കുമ്പോൾ ചിത്രം വ്യക്തം; പ്രസിഡൻഷ്യൽ മൽസരം ബൈഡനും ട്രംപും തമ്മിൽ


വാഷിംഗ്ടണ്‍: അതേ…. മൽസരം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ തന്നെയായിരിക്കും. സൂപ്പർ ചൊവ്വയിലെ റിപ്പബ്ളിക്കൻ – ഡെമോക്രാറ്റ് പ്രൈമറികൾ അവസാനിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാവുന്നു. റിപ്പബ്ളിക്കനമാരുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് , ഡെമോക്രാറ്റുകളുടെ സ്ഥാനാർഥി ജോ ബൈഡൻ. നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 2020ൻ്റെ തനിയാവർത്തനമാകാൻ സാധ്യത.

അലബാമ, അലാസ്ക, അർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, മെയ്ൻ, മസാച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, ഒക്ലഹോമ, ടെന്നസി, ടെക്സസ്, യൂട്ടാ, വെർമോണ്ട്, വിർജീനിയ, അമേരിക്കൻ സമോവ എന്നിവിടങ്ങളിൽ നടന്ന റിപ്പബ്ളിക്കൻ – ഡെമോക്രാറ്റ് പ്രൈമറികളും കോക്കസുകളും അവസാനിക്കുമ്പോൾ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയ പോലെ തന്നെയായി .

റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ ഡോണള്‍ഡ് ട്രംപിനാണ് വ്യക്തമായ മുന്‍തൂക്കം. ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി തന്റെ എതിരാളിയായ ട്രംപിനേക്കാള്‍ വളരെ പിന്നിലാണ്. ഡെമോക്രാറ്റ് പാര്‍ട്ടി പ്രൈമറികളില്‍ ജോ ബൈഡനാണ് വ്യക്തമായ മുന്‍തൂക്കം.

11 സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് നോമിനേറ്റിംഗ് മത്സരങ്ങളിൽ ബൈഡൻ വിജയിച്ചു – കൂടാതെ ആളുകൾ തപാൽ വോട്ട് ചെയ്ത അയോവയിലും ബൈഡനാണ് വിജയം.

ട്രംപ് ഒമ്പത് റിപ്പബ്ലിക്കൻ മത്സരങ്ങളിൽ വിജയിച്ചു – മൊത്തത്തിലുള്ള GOP സ്റ്റാൻഡിംഗിൽ നിക്കി ഹേലിയെക്കാൾ അദ്ദേഹം ബഹുദൂരം മുന്നിലാണ്.
ട്രംപും ഹേലിയും വെർമോണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. പക്ഷേ വിജയിച്ചത് ട്രംപുതന്നെയായിരുന്നു. ഇനിയും കുറേ സംസ്ഥാനങ്ങളിലെ അന്തിമ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാനുണ്ട്.

President Joe Biden and Donald Trump have swept the early Super Tuesday state