തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു; തിയേറ്ററുടമ ഗിരിജയും അംഗത്വം സ്വീകരിച്ചു

തൃശൂര്‍: തൃശൂർ ജില്ലയിലെ കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാദര്‍ ഡെന്നി ജോണ്‍ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ അംഗത്വ കാമ്പയിനിടെയാണ് വൈദികൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തൃശൂരിലെ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയും ബിജെപിയില്‍ ചേര്‍ന്നു.

നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും ഗിരിജ നേരിട്ടിരുന്നു. സൈബര്‍ ആക്രമണവും ഗിരിജ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്ന പോസ്റ്റുകളിലെല്ലാം ആക്രമണ സ്വഭാവമുള്ള കമന്റുകളായിരുന്നു വന്നിരുന്നത്.

സാഹിത്യകാരന്‍ കെഎല്‍ മോഹനവര്‍മയും ബിജെപി അംഗത്വം സ്വീകരിച്ചു. മോഹനവര്‍മയുടെ വീട്ടിലെത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്ന് മോഹനവര്‍മ പറഞ്ഞു.