
അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കവെ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അഹമ്മദാബാദില്‍ അമിത് ഷായ്ക്ക് ഒപ്പമെത്തിയാണ് മോദി രാവിലെ വോട്ട് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ അഹമ്മദാബാദിലെ റാണിപ്പ് പ്രദേശത്തെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മോദി വോട്ട് ചെയ്തത്. രാവിലെ ഏഴരയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പോളിങ് സ്റ്റേഷനിലെത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ അദ്ദേഹത്തെ സ്വീകരിച്ച് ഇരുനേതാക്കളും ബൂത്തിലേക്ക് നടന്നു. പ്രധാനമന്ത്രി മോദിയെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം റോഡരികില്‍ നിന്ന് സന്തോഷഭരിതരാകുകയും അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വോട്ടിംഗ് ബൂത്തിലേക്ക നടക്കവെ, പ്രധാനമന്ത്രിയുടെ ഛായാചിത്രവുമായെത്തിയ ഒരു പ്രവര്‍ത്തകന് അദ്ദേഹം തന്റെ ഓട്ടോഗ്രാഫ് നല്‍കി.
‘ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പാണ്. നമ്മുടെ രാജ്യത്ത് ‘ദാനിന്’ വലിയ പ്രാധാന്യമുണ്ട്, അതേ ആവേശത്തില്‍, പൗരന്മാര്‍ കഴിയുന്നത്ര വോട്ട് ചെയ്യണം. ഇനിയും നാല് ഘട്ടം കൂടിയുണ്ട്. ഗുജറാത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ ഞാന്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന ഒരു സ്ഥലമാണിത്, ഇവിടെ നിന്നാണ് അമിത് ഭായ് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്’- വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
#WATCH | Ahmedabad, Gujarat: After casting his vote, PM Modi says, "Today is the third phase of voting. There is great importance of 'Daan' in our country and in the same spirit, the countrymen should vote as much as possible. 4 rounds of voting are still ahead. As a voter in… pic.twitter.com/K4svEIanmQ
— ANI (@ANI) May 7, 2024
ചൊവ്വാഴ്ച രാവിലെ 7 മണിക്ക് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വോട്ടെടുപ്പ് 93 മണ്ഡലങ്ങളില്‍ ആരംഭിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് രണ്ടാം തവണയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ (ഗുണ, മധ്യപ്രദേശ്), മന്‍സുഖ് മാണ്ഡവ്യ (പോര്‍ബന്തര്‍, ഗുജറാത്ത്), പ്രഹ്ലാദ് ജോഷി (പ്രല്‍ഹാദ് ജോഷി) എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.
ഈ 93 മണ്ഡലങ്ങളില്‍ നിന്നായി 1351 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്, 8.39 കോടി സ്ത്രീകളടക്കം 17.24 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ഗോവ, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. സൂറത്ത് സീറ്റ് എതിരില്ലാതെയാണ് ബിജെപി നേടിയത്.
#WATCH | Prime Minister Narendra Modi greets people as he arrives at a polling booth in Ahmedabad, Gujarat to cast his vote for #LokSabhaElections2024
— ANI (@ANI) May 7, 2024
Union Home Minister Amit Shah is also present. pic.twitter.com/nO4hQMB9o5
ഏപ്രില്‍ 26ന് നടന്ന രണ്ടാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.















